ഏലം ഡ്രയറിലെ വിറക് ഉപയോഗം: കേസ് ഒക്ടോബർ നാലിലേക്ക് മാറ്റി
1338494
Tuesday, September 26, 2023 10:56 PM IST
തൊടുപുഴ: ഏലം ഡ്രയറിൽ വിറകും പ്ലാസ്റ്റിക് ബ്രിക്കറ്റും ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷകരമാണെന്ന് കാണിച്ച് ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ പരാതി പരിഗണിക്കുന്നത് അടുത്തമാസം നാലിലേക്ക് മാറ്റി. മുണ്ടിയെരുമ സ്വദേശിയാണ് പരാതി നൽകിയത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം കൂടി കേൾക്കണമെന്ന നിർദേശത്തത്തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചത്. പരാതിക്കാരന്റെ വീട്ടിലേക്ക് കർഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു.