ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിചാരണ പൂര്‍ത്തിയായി
1339264
Friday, September 29, 2023 11:27 PM IST
വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന്റെ വിചാരണ പൂര്‍ത്തിയായി. പ്രതിഭാഗം വാദം 30ന് തുടങ്ങിയേക്കും. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി വി. മഞ്ജുവാണ് കേസ് പരിഗണിക്കുന്നത്.
2021 ജൂണ്‍ 30-നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തിൽ സമീപവാസിയായ അര്‍ജുനനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്.
കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69-ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിഭാഗം, സാക്ഷികളില്‍ മൂന്നുപേരെയും വിസ്തരിച്ചു.
പ്രതിക്കെതിരേ പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛൻ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുപേരും എസ്സി വിഭാഗത്തിലുള്ളവരാണെന്നു കണ്ടെത്തിയ കോടതി ഇതനുവദിച്ചില്ല.