കഞ്ചാവ് കേസിൽ തമിഴ്നാട് സ്വദേശിനിക്ക് തടവും പിഴയും
1339268
Friday, September 29, 2023 11:27 PM IST
തൊടുപുഴ: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ തമിഴ്നാട് സ്വദേശിനിക്ക് നാലു വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ.
ബോഡിനായ്ക്കനൂർ ചൂക്കര തെരുവ് കുല്ലയ്പാളയം പങ്കജം സ്കൂളിനു സമീപം താമസിക്കുന്ന ജ്യോതി (45) യെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2017 സെപ്റ്റംബർ 23ന് രാജകുമാരി സപ്ലൈകോ സൂപ്പർ മാർക്കറ്റിനു സമീപത്തുനിന്നാണ് പ്രതി പിടിയിലായത്. രാജാക്കാട് എസ്ഐ ആയിരുന്ന പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അടിമാലി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന സി.കെ. സാബു അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.