പോലീസ് സ്റ്റേഷനിലെ പാർക്ക് ശുചീകരിച്ചു
1339774
Sunday, October 1, 2023 11:02 PM IST
തൊടുപുഴ: സ്വച്ഛതാ ഹി സേവ കാന്പയിന്റെ ഭാഗമായി തൊടുപുഴ പോലീസ് സ്റ്റേഷനിലെ ചിൽഡ്രൻസ് പാർക്കും പരിസരവും ശുചീകരിച്ചു
. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, തൊടുപുഴ ജനമൈത്രി പോലീസ് സ്റ്റേഷൻ, ഇടുക്കി പ്രസ് ക്ലബ്, തൊടുപുഴ ന്യൂമാൻ കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ. നിഷ, സ്റ്റേഷൻ ഹൗസ് ഓഫീസർ സുമേഷ് സുധാകരൻ, പിആർഒ ആർ.അനിൽകുമാർ, ഇടുക്കി പ്രസ് ക്ലബ് ട്രഷറർ വിൽസണ്‍ ബാബു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഖിൽ സഹായി, ബെന്നിഷ് ലംബൈ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർമാരായ ജോമറ്റ് ജോർജ്, കിരണ്‍ കെ. പൗലോസ്, ന്യൂമാൻ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബോണി ബോസ് എന്നിവർ നേതൃത്വം നൽകി.