പുനീത് സാഗർ അഭിയാൻ ആരംഭിച്ചു
1339776
Sunday, October 1, 2023 11:02 PM IST
തൊടുപുഴ: ജല സ്രോതസുകളെ ശുചിയായി സംരക്ഷിക്കുക, പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുക എന്നീ ലക്ഷ്യത്തോടെ എൻസിസി അഖിലേന്ത്യ തലത്തിൽ നടപ്പാക്കിവരുന്ന പുനീത് സാഗർ അഭിയാൻ പദ്ധതി ന്യൂമാൻ കോളജിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു.
തൊടുപുഴ നഗരസഭ ആരോഗ്യ വിഭാഗവും ന്യൂമാൻ കോളജ് എൻസിസി യും ചേർന്ന് തൊടുപുഴയാറിന്റെ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.
എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജോ മാത്യു, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രതീപ് രാജ്, പ്രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.