അടിമാലി ചീയപാറക്കു സമീപം പിക്കപ്പ് വാൻ കൊക്കയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു
1339790
Sunday, October 1, 2023 11:25 PM IST
അടിമാലി: ചീയപാറക്ക് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന സ്വദേശി മരിച്ചു. ചീയപ്പാറ ചാക്കോച്ചി വളവിന് സമീപം ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് അപകടം ഉണ്ടായത്. ആസാം സ്വദേശി സെക്കന്തർ അലി (26) ആണ് മരിച്ചത്.
വാഴക്കുളത്തുള്ള സ്വകാര്യ നിർമാണ കന്പനി ഉടമയുടേതാണ് വാഹനം. കോണ്ക്രീറ്റ് മിക്സർ മെഷീനും മോട്ടറുകളും ആയി മൂന്നാറിൽ നിന്നും വാഴക്കുളത്തേക്കുപോയ പിക്കപ്പ് ജീപ്പ്പാണ് ചീയപ്പാറ ചാക്കോച്ചി വളവിന് മുകളിലായി കൊക്കയിലേക്ക് മറിഞ്ഞത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്നു രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപെട്ടയാളെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു . മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ വന്നാൽ ഉടനെ പോലീസ് മേൽനടപടി സ്ഥികരിച്ച് ബന്ധുക്കൾക്ക് നൽകും