നെ​ടു​ങ്ക​ണ്ടം: മ​ല​നാ​ട് സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ലി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. സി​പി​എ​മ്മി​ലെ എം.​എ​ന്‍. ഹ​രി​ക്കു​ട്ട​നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. 22 വ​ര്‍​ഷ​മാ​യി മ​ല​നാ​ട് ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന ജോ​സ് പാ​ല​ത്തി​നാ​ൽ ക​ര്‍​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ന്‍ അം​ഗ​വു​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം എ​ല്‍​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യ​ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബാ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

സി​പി​എം രാ​ജാ​ക്കാ​ട് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​എ​ന്‍. ഹ​രി​ക്കു​ട്ട​ന്‍. ബാ​ങ്കി​ന്‍റെ 13 സീ​റ്റു​ക​ളി​ലും മു​ന്ന​ണി വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. എ​ട്ട് സീ​റ്റി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എമ്മും നാ​ല് സീ​റ്റി​ല്‍ സി​പി​എ​മ്മും ഒ​രു സീ​റ്റി​ല്‍ സി​പി​ഐ​യു​മാ​ണ് മ​ത്സ​രി​ച്ച​ത്.

സി.​എം. കു​ര്യാ​ക്കോ​സ്, സി.​യു ജോ​യി, എം.​ഡി. ജോ​സ​ഫ്, ബി​നോ​യി ആ​ഗ​സ്തി, ടി.​എ​സ്. ബി​സി, എ.​പി. വ​ര്‍​ഗീ​സ്, എ​ന്‍.​പി. സു​നി​ല്‍​കു​മാ​ര്‍, ജെ​സി കു​ര്യ​ന്‍, ഷോ​ളി ജോ​സ്, സി​ന്ധു​മോ​ള്‍ കു​ര്യ​ന്‍, എം.​ടി. ജ​യ​ന്‍ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ര്‍.