ജോലി നിഷേധം: തൊഴിലാളികൾ സമരം തുടങ്ങി
1373981
Tuesday, November 28, 2023 12:11 AM IST
രാജകുമാരി: തൊഴിൽ നിഷേധത്തിനെതിരേ ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ (സി ഐടിയു) അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു. രാജകുമാരി വെള്ളിവിളുന്താൻ ജയരാജൻ ഏലം എസ്റ്റേറ്റ് പടിക്കലാണ് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.
ജോലി നിഷേധിച്ച എട്ടോളം തൊഴിലാളികൾക്ക് തിരികെ ജോലി നൽകുക, രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന ബോണസും ശമ്പളക്കുടിശികയും നൽകുക,വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ നൽകുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ പ്രസിഡന്റ് വി. എൻ. മോഹനൻ സമരം ഉദ്ഘാടനം ചെയ്തു. വി. എ. കുഞ്ഞുമോൻ, എം. എൻ. ഹരിക്കുട്ടൻ, പി. രവി,പി. രാജാറാം,എസ്. മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു.