കാർ തലകീഴായി മറിഞ്ഞ് രണ്ടുപേർക്കു പരിക്ക്
1374542
Thursday, November 30, 2023 1:00 AM IST
വണ്ടിപ്പെരിയാർ: 57-ാം മൈലിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞു രണ്ടുപേർക്കു പരിക്ക്. കാഞ്ഞിരപ്പള്ളിയിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന നാലുപേർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. നെല്ലിമല സ്വദേശികളായ വട്ടപ്പറമ്പിൽ വീട്ടിൽ മഞ്ജിത്ത് (23), മനോഹരൻ (63) എന്നിവർക്കാണ് സരമായി പരിക്കേറ്റത്.