ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു
1374786
Friday, December 1, 2023 12:23 AM IST
കട്ടപ്പന: ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ വീണതിനേത്തുടർന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചേറ്റുകുഴി പഴയതോട്ടത്തിൽ സിബി (51) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെ കുപ്പക്കല്ലിലെ ഏലത്തോട്ടത്തിൽ മരങ്ങളുടെ ശിഖരം മുറിക്കാൻ സഹോദരൻ കുഞ്ഞുമോനൊപ്പമാണ് സിബി എത്തിയത്. മരം മുറിക്കുന്നതിനിടെ ഏണി മാറ്റിവയ്ക്കാൻ ശ്രമിച്ചപ്പോൾ തെന്നി വൈദ്യുതി ലൈനിലേക്ക് വീണെന്നു കരുതുന്നു.
ലൈനിൽ തട്ടിനിന്ന ഏണിയിൽ പിടിച്ച നിലയിലായിരുന്ന സിബിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: അഖിൽ(അനന്ദു), അശ്വതി.