ഓട്ടോമൊബൈൽ വർക്ഷോപ്സ് അസോ. സമ്മേളനം
1376332
Wednesday, December 6, 2023 11:39 PM IST
തൊടുപുഴ: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ച് വാഹനപ്രചാരണജാഥ ആരംഭിച്ചതായി ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
14 മുതൽ 17വരെ തൃശൂർ തേക്കിൻകാട് മൈതാനിയിലാണ് സംസ്ഥാന സമ്മേളനം. പ്രസിഡന്റ് നസീർ കള്ളിക്കാട്ട് ഉ്ദഘാടനം ചെയ്യും. ഇതിനു മുന്നോടിയായി കാസർഗോഡുനിന്നും പാറശാലയിൽനിന്നും ആരംഭിച്ച ജാഥയ്ക്ക് ഇടുക്കി ജില്ലയിൽ ഒന്പതിനു സ്വീകരണം നൽകും. രാവിലെ പത്തിന് കുമളിയിലാണ് ആദ്യ പര്യടനം.
യൂണിറ്റ് പ്രസിഡന്റ് കെ. ജി. വർഗീസ് അധ്യക്ഷത വഹിക്കും. കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ജാഥ കട്ടപ്പനയിലെത്തും. 11ന് അടിമാലിയിൽ നിന്നാരംഭിക്കുന്ന ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മൂന്നിന് തൊടുപുഴ ഷെറോണ് കൾച്ചറൽ സെന്ററിൽ എത്തുന്ന ജാഥയ്ക്ക് ഉൗഷ്മള സ്വീകരണം നൽകും. ഗാന്ധി സ്ക്വയറിൽ ചേരുന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എ.നിസാർ അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വിനോദ് പുഷ്പാംഗദൻ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ, നിസാർ എം.കാസിം,സുരേഷ് എസ്. പിള്ള എന്നിവർ പങ്കെടുത്തു.