പീഡനശ്രമം: പാസ്റ്റർ അറസ്റ്റിൽ
1376333
Wednesday, December 6, 2023 11:39 PM IST
കുമളി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പാസ്റ്ററെ കുമളി ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം 14-ാം മൈൽ പാറക്കൽ പ്രദീപ് (38) ആണ് ഇന്നലെ അറസ്റ്റിലായത്. ചക്കുപള്ളത്താണ് സംഭവം ഉണ്ടായത്. ചൈൽഡ് ലൈനിന്റെ പരാതിയെത്തുടർന്ന് പോക്സോ നിയമപ്രകാരം കഴിഞ്ഞ 23നാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ഇയാളെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.