കർഷകരെ ഇറക്കിവിടാൻ അനുവദിക്കില്ല
1376344
Wednesday, December 6, 2023 11:58 PM IST
മറയൂർ: ചിന്നക്കനാലിലും ദേവികുളം നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലും കുടിയേറി കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കർഷകരെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് മുൻ എംഎൽഎ എ.കെ. മണി. കാന്തല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.മുരുകയ്യ അദ്ധ്യക്ഷത വഹിച്ചു.