നാടോടി മന്നനായി ആൽവിൻ
1376347
Wednesday, December 6, 2023 11:58 PM IST
കട്ടപ്പന: എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം ഇത്തവണയും ആൽവിൻ എം. വിനോജിനു സ്വന്തം. കഴിഞ്ഞ വർഷവും ആൽവിൻ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിരുന്നു.
കഴിഞ്ഞ വർഷം ഹൈജംപ് പരിശീലനത്തിനിടയിൽ പിറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ ആൽവിൻ ഒടിഞ്ഞ കൈയുമായെത്തിയാണ് അന്ന് മൽസരത്തിൽ പങ്കെടുത്ത് ഒന്നാമതെത്തിയത്.
മൂലമറ്റം ഗവ. വിഎച്ച്എസ്എസിലെ പ്ലസ് ടുവിദ്യാർഥിയാണ് ആൽവിൻ. കുടയത്തൂർ മൈലാടൂർ വിനോജിന്റെയും ആഷയുടെയും മകനാണ്. വിഭൂഷ് എം. വിജയന്റെ കീഴിലാണ് നൃത്തം അഭ്യസിക്കുന്നത്. കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇന്ന് കേരള നടനത്തിലും മൽസരിക്കുന്നുണ്ട്.