ആനക്കൊന്പുകളുമായി പിടിയിൽ
1377143
Sunday, December 10, 2023 12:30 AM IST
അടിമാലി: അടിമാലി ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന കുറത്തിക്കുടിയിൽ ആനക്കൊന്പുകളുമായി ഒരാൾ പിടിയിലായി. കുറത്തിക്കുടി സ്വദേശി പുരുഷോത്തമനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് ആനക്കൊന്പുകളാണ് വനംവകുപ്പുദ്യോഗസ്ഥർ കണ്ടെടുത്തത്. പിടിച്ചെടുത്ത ആനക്കൊന്പുകൾക്ക് ഒൻപതു കിലോ തൂക്കമുണ്ട്. കൊന്പുകൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ നൽകുന്ന വിവരം. ദേവികുളം, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.