അ​ടി​മാ​ലി : വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ പാ​റ​യി​ൽ നി​ന്നു തെ​ന്നി വീ​ണു മ​രി​ച്ചു.​അ​ടി​മാ​ലി ഐ​ക്ക​ര​കു​ന്ന് പാ​റ​ക്ക​കു​ടി ബേ​ബി പ​ത്രോ​സ് (64 )ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5. 30 നാ​യി​രു​ന്നു സം​ഭ​വം. ബേ​ബി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പാ​റ​യി​ൽ തെ​ന്നി തോ​ട്ടി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സം​ഭ​വം ക​ണ്ട​വ​ർ ഇ​ദ്ദേ​ഹ​ത്തെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​സ്കാ​രം ഇ​ന്ന് 12ന് ​അ​ടി​മാ​ലി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ലീ​ല തൊ​ടു​പു​ഴ ക​ണ്ട​ത്താ​ഴ​ത്തി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: ബി​ൻ​സി, ബി​ബി​ൻ. മ​രു​മ​ക​ൻ: വ​ർ​ഗീ​സ്.