ലഹരിക്കെതിരേ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1543114
Wednesday, April 16, 2025 11:57 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ-സാമൂഹ്യ വിപത്തിനെതിരേ എന്ന പദ്ധതിക്ക് തുടക്കമായി. ലഹരിക്കെതിരെ പ്രവർത്തന ഗ്രാമങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും സാമൂഹ്യ തിന്മകൾക്കെതിരേ പ്രവർത്തിക്കുന്നതിനും ഗ്രാമതലത്തിൽ ലഹരി വിരുദ്ധസേന രൂപീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ചക്കുപള്ളം ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ നിർവഹിച്ചു.
ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രോഗാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രാഹം, സ്വാശ്രയ സംഘ ഗ്രാമതല ഫെഡറേഷൻ പ്രസിഡന്റ് ഉഷ ഗോപി, ലിസി ജോസ് എന്നിവർ പ്രസംഗിച്ചു.