എ​ച്ചി​പ്പാ​റ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽഒ​രു കോ​ടി​യു​ടെ കെ​ട്ടി​ട​ം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി
Monday, September 26, 2022 12:47 AM IST
പു​തു​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2020- 21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ച്ചി​പ്പാ​റ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. 2016-17 കാ​ല​ഘ​ട്ട​ത്തി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​യി ര​ണ്ടു​നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ നി​ർ​മാ​ണം. പ​ഴ​യ കെ​ട്ടി​ട​ത്തി​ലെ ര​ണ്ട് ക്ലാ​സ്മു​റി​ക​ളോ​ടുചേ​ർ​ത്ത് ഒ​രു ക്ലാ​സ്മു​റി​യും നാ​ല് ടോ​യ്‌ല​റ്റു​ക​ളും നി​ർ​മി​ച്ചു. പു​തി​യ ഇ​രു​നി​ല​ക​ളി​ൽ മൂ​ന്ന് ക്ലാ​സ്മു​റി​ക​ൾ വീ​ത​വും നാ​ല് ടോ​യ്‌ല​റ്റു​ക​ൾ വീ​ത​വു​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്.

സ്കൂ​ളി​ൽ 90ശതമാനത്തിൽ ​അ​ധി​കം ന്യു​ന​പ​ക്ഷ ജ​ന​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്.

മ​ല​യോ​ര പ്ര​ദേ​ശ​മാ​യ എ​ച്ചി​പ്പാ​റ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ്കൂ​ൾ ജി​ല്ല​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ്. 1958-ലാ​ണ് ഈ ​ട്രൈ​ബ​ൽ വി​ദ്യാ​ല​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. 2014 -15 കാ​ല​യ​ള​വി​ൽ യുപി സ്കൂ​ൾ പ​ദ​വി​യി​ലേ​ക്ക് വി​ദ്യാ​ല​യം ഉ​യ​ർ​ന്നു. 2017-18 കാ​ല​ഘ​ട്ട​ത്തി​ൽ റൈ​റ്റ് ടു ​എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ക്ട് പ്ര​കാ​രം എ​ട്ടാം ക്ലാ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

നി​ല​വി​ൽ പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ 107 വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്നു. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രു​മാ​യി 15 പേ​ർ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.