ഹ​യ​ർ സെ​ക്ക​ൻ​ഡ​റി: തൃ​ശൂ​രി​ൽ 82.40% വി​ജ​യം
Friday, May 10, 2024 12:21 AM IST
തൃ​ശൂ​ർ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ 82.40 ശ​ത​മാ​നം വി​ജ​യം. ഉ​പ​രി​പ​ഠ​ന​ത്തി​ന് 27078 വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത നേ​ടി. പ​രീ​ക്ഷ​യെ​ഴു​തി​യ 32862 വി​ദ്യാ​ർ​ഥി​ക​ളി​ൽ 3907 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു.

ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 67 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 31 വി​ദ്യാ​ർ​ഥി​ക​ളി​ൽ 21 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 39 ശ​ത​മാ​ന​മാ​ണു വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 1811 വി​ദ്യാ​ർ​ഥി​ക​ളി​ൽ 718 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 29 പേ​ർ​ക്കു മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് ല​ഭി​ച്ചു.

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 77.59 ശ​ത​മാ​ന​മാ​ണു വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 2405 വി​ദ്യാ​ർ​ഥി​ക​ളി​ൽ 1866 പേ​ർ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന് യോ​ഗ്യ​രാ​യി.
കേ​ര​ള ക​ലാ​മ​ണ്ഡ​ലം ആ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 60 വി​ദ്യാ​ർ​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി.