വി​ഗ്ര​ഹ​ഘോ​ഷ​യാ​ത്ര​യ്ക്കു ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ സ്വീ​ക​ര​ണം
Friday, May 10, 2024 1:08 AM IST
തൃ​ശൂ​ർ: തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ പൗ​ർ​ണ​മി​ക്കാ​വ് ബാ​ല ത്രി​പു​ര​സു​ന്ദ​രി ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷ്ഠ​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന ആ​ദി​പ​രാ​ശ​ക്തി, ദു​ർ​ഗ, രാ​ജ​മാ​തം​ഗി ദേ​വ​ത​മാ​രു​ടെ വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര​യ്ക്കു ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ മ​ര​ത്താ​ക്ക​ര​യി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് സ്വീ​ക​ര​ണം ന​ൽ​കി.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ ഒ​റ്റ​ക്ക​ൽ മാ​ർ​ബി​ളി​ൽ ത​യാ​റാ​ക്കി​യ 23.5 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ആ​ദി​പ​രാ​ശ​ക്തി​യു​ടെ​യും 12 അ​ടി വീ​തം ഉ​യ​ര​ത്തി​ലു​ള്ള ദു​ർ​ഗ, രാ​ജ​മാ​തം​ഗി ദേ​വി​മാ​രു​ടെ​യും വി​ഗ്ര​ഹ​ങ്ങ​ൾ മൂ​ന്നു ട്രെ​യി​ല​റു​ക​ളി​ലാ​യാ​ണു പൗ​ർ​ണ​മി​ക്കാ​വി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്. ഏ​പ്രി​ൽ 29നു ​ജ​യ്പൂ​രി​ൽ​വ​ച്ച് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യും എം​എ​ൽ​എ​യു​മാ​യ ബ​ൽ​മു​കു​ന്ദാ​ചാ​ര്യ മ​ഹാ​രാ​ജ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്ത ഘോ​ഷ​യാ​ത്ര രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ മൂ​വാ​യി​ര​ത്തി​ൽ അ​ധി​കം കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് വാ​ള​യാ​ർ അ​തി​ർ​ത്തി വ​ഴി​യാ​ണു കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്.

വൈ​കീ​ട്ട് അ​ഞ്ചി​നു തൃ​ശൂ​ർ ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ർ​ന്ന ഘോ​ഷ​യാ​ത്ര​യെ ഗ​ജ​വീ​ര​ന്‍റെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടു​കൂ​ടി ചെ​യ​ർ​മാ​ൻ വി​പി​ൻ​ദാ​സ് ക​ട​ങ്ങോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ

ക​ന്പ​നി ഭാ​ര​വാ​ഹി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന പൗ​ർ​ണ​മി​ക്കാ​വ് ക്ഷേ​ത്രം മു​ഖ്യ കാ​ര്യ​ദ​ർ​ശി എം.​എ​സ്. ഭു​വ​ന​ച​ന്ദ്ര​നെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. അ​ഞ്ഞൂ​റോ​ളം ഭ​ക്ത​ർ പ​ങ്കെ​ടു​ത്ത സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു ക​ന്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ ശ്യാം​ദേ​വ് സൂ​ര​ജ്, കെ.​ബി. സു​നി​ൽ​കു​മാ​ർ, ലെ​നി​ൻ ച​ന്ദ്ര​ൻ, ശ​ര​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.