അ​ത്താ​ണിയിൽ പ​റ​ന്പി​ൽ വ​ൻ​അ​ഗ്നി​ബാ​ധ
Thursday, May 9, 2024 1:29 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​ത്താ​ണി കിം​ഗ് സ്പേ​സ​സ് ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​നു സ​മീ​പ​ത്തു​ള്ള വ്യ​ക്തി​യു​ടെ പ​റ​ന്പി​ൽ വ​ൻ​അ​ഗ്നി​ബാ​ധ. കു​റ്റി​ക്കാ​ടു​ക​ളും ചെ​റു​മ​ര​ങ്ങ​ളും പ​ക്ഷി​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

വേ​ന​ൽ ക​ടു​ക്കു​ക​യും ചൂ​ട് അ​തി​ക​ഠി​ന​മാ​കു​ക​യും ചെ​യ്ത​തോ​ടെ ജീ​വി​ക​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ആ​ശ്ര​യ​മാ​യി​രു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ത്തി​ച്ചാ​ന്പ​ലാ​യ​ത്.