ദേവാലയങ്ങളില്‌ തിരുനാളാഘോഷം
Monday, May 6, 2024 1:50 AM IST
പൂ​ത്തോ​ൾ
സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ഊ​ട്ടുതി​രു​നാ​ൾ കൊ​ടി​യേ​റ്റം ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ആ​ന്‍റ​ണി ചി​റ​യ​ത്ത് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു മു​ത​ൽ രാ​വി​ലെ 6.15നും ​വൈ​കീ​ട്ട് ആ​റി​നും വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ന​ട​ക്കും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് , നൊ​വേ​ന , കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും. ഫാ. ​ഫ്രാ​ൻ​സീ​സ് പ​ള്ളി​ക്കു​ന്ന​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. തി​രു​നാ​ൾ ദി​വ​സ​മാ​യ 12ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ൺ പേ​രാ​മം​ഗ​ലം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡയറക്ടർ ഫാ. ​ബെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​ഭ​ക്ഷ​ണം വെ​ഞ്ച​രി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.

പ​റ​പ്പൂ​ർ സെ​ന്‍റ് ജോ​ൺ
നെ​പും​സ്യാ​ൻ ഫൊ​റോ​ന
ദേ​വാ​ല​യ​ം

ച​ക്ക തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോൺ. ​ജോ​സ് കോ​നി​ക്ക​ര കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

അ​സി.​ വി​കാ​രി ഫാ. ​ബി​നോ​യ് മ​ഞ്ഞ​ളി സ​ഹ​കാ​ർ​മി​ക​ത്വം​ വ​ഹി​ച്ചു. ന​ട​ത്തു​കെെ​ക്കാ​ര​ൻ പി.​ആ​ർ. ജോ​ൺ​സ​ൺ, പി.​കെ. ജോ​സ്, ഗ്ലെ​ന്നി പു​ത്തൂ​ർ, പി.​ഡി. മൈ​ക്കി​ൾ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ​ൽ. ഇ​യ്യ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി. 11 മു​ത​ല്‌ 14 വ​രെ​യാ​ണ് തി​രു​നാ​ൾ. 19ന് ​എ​ട്ടാ​മി​ട​ം ആ​ഘോ​ഷി​ക്കും.

പാ​റേം​പാ​ടം
സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ം

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 10നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു പു​ല്ല​ഴി സെ​ന്‍റ് ജോ​സ​ഫ് ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജു അ​ക്ക​ര മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മു​ള​യം മേ​രിമാ​താ സെ​മി​നാ​രി​യി​ലെ ഫാ. ​ഡെ​ന്നി ചി​റ​യ​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വൈ​കീ​ട്ട് ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ​യ്ക്കുശേ​ഷം തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ടു​ള്ള ഭ​ക്തി നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷ​ിണ​വും ന​ട​ന്നു.

തു​ട​ർ​ന്ന് ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​പോ​ൾ അ​റ​യ്ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​യ്സ​ണ്‍ മ​ണ്ടും​പാ​ൽ, എ​ഡി​സ​ൻ ചെ​റു​വ​ത്തൂ​ർ, ജോ​യ് മ​ണ​ലി​ൽ, ക​ണ്‍​വീ​ന​ർ ഷാ​ജു മേ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.