രൂ​പ​ത ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ല്‍​കി
Monday, May 6, 2024 1:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര​ക്കു സ്വീ​ക​ര​ണം ന​ല്‍​കി. 19നു ​ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര​ക്കു ര​ണ്ടാം ദി​ന​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് ഡോ​ളേ​ഴ്‌​സ് പ​ള്ളി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് കോ​ന്തു​രു​ത്തി കൈ​ക്കാ​ര​ന്‍​മാ​ര്‍, കു​ടും​ബ സ​മ്മേ​ള​ന ഭാ​ര​വാ​ഹി​ക​ള്‍, സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍, മ​ത​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു സ്വീ​ക​ര​ണം ന​ല്‍​കി.

12നു ​പ​താ​ക ദി​ന​ത്തി​ല്‍ ഉ​യ​ര്‍​ത്താ​റു​ള്ള പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പേ​പ്പ​ല്‍ പ​താ​ക രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍ ജോ​സ് മാ​ളി​യേ​ക്ക​ല്‍ വി​കാ​രി​ക്കും ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ള്‍​ക്കും ന​ല്‍​കി. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, ഷാ​ജു പാ​റേ​ക്കാ​ട​ന്‍, അ​ഡ്വ. ഹോ​ബി ജോ​ളി, കു​ടും​ബ​സ​മ്മേ​ള​ന ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജി​ക്‌​സ​ണ്‍ ന​ട്ടേ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​രു​വ​ന്നൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശ​യാ​ത്ര നാ​ൽ​പ​തോ​ളം പ​ള്ളി​ക​ളി​ല്‍ യാ​ത്ര ചെ​യ്ത് പു​ല്ലൂ​ര്‍ പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.