അ​വി​സ്മ​ര​ണീ​യാ​നു​ഭ​വ​മാ​യി ഗ്രാ​മി​ക​യി​ലെ കാ​ർ​ന്നോ​ര് കൂ​ട്ടം
Monday, May 6, 2024 1:50 AM IST
കുഴിക്കാട്ടുശേരി: ഗ്രാ​മി​ക​യും ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നൊ​രു​ക്കു​ന്ന "ദേ​ശ​ക്കാ​ഴ്ച 2024' ര​ണ്ടാംദി​വ​സം ന​ട​ന്ന കാ​ർ​ന്നോ​ര് കൂ​ട്ട​ം ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് വേ​ദി​യി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ.​ ഡേ​വി​സ് ഉ​ദ് ഘാ​ട​നം ചെ​യ്തു.

മു​ൻ ആ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാരായ പോ​ൾ കോ​ക്കാ​ട്ട്, കാ​ത​റി​ൻ പോ​ൾ, എ​ൻ.​കെ.​ജോ​സ​ഫ്, എം.​എ​സ്. ​മൊ​ യ്തീ​ൻ, താ​ഴേ​ക്കാ​ട് സ​ഹകര ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ട​ത്താ​ട്ടി​ൽ മാ​ധ​വ​ൻ, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ തേ​ശേരി നാ​രാ​യ​ണ​ൻ, പാ​ര​ന്പ​ര്യ ബാ​ലചി​കി​ത്സ​ക​ൻ ടി.​കെ.​ ഗോ​പാ​ലൻ വൈ​ദ്യ​ർ, മി​ക​ച്ച ജൈ​വ​ക​ർ​ഷ​ൻ ഉ​ണ്ണി ആ​ളൂ​ർ, സം​ഗ​മ​ത്തിലെ ഏ​റ്റ​വും മു​തി​ർ​ന്ന പ്ര​തി​നി​ധി ത​ങ്ക​മ്മ (96) എ​ന്നി​വ​രെ​ ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ നൈ​സ​ൻ ആ​ദ​രി​ച്ചു.

ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​യി. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ ജോ​ജൊ, അം​ഗ​ങ്ങ​ളാ​യ കെ.​വി.​ രാ​ജു, ജി​ഷ ബാ​ബു, രേ​ഖ സ​ന്തോ​ഷ്, മി​നി പോ​ളി എ​ന്നി​വ​ർ പ്രസം​ഗിച്ചു. വി.​കെ.​ ശ്രീ​ധ​ര​ൻ സ്വാ​ഗ​ത​വും കെ.​സി.​ ഹ​രി​ദാ​സ് നന്ദി​യും പ​റ​ഞ്ഞു.