പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, May 6, 2024 11:11 PM IST
ത​ത്ത​മം​ഗ​ലം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം നാ​ളെ വ​രാ​നി​രി​ക്കെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന്ത്യ​യാ​ത്ര​യാ​യി. ത​ത്ത​മം​ഗ​ലം മേ​ട്ടു​വ​ള​വി​ൽ പൂ​ങ്കോ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​ക്കീമിന്‍റെ മ​ക​ൻ അ​ർ​ഷാ​ദാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ന്ത​രി​ച്ച​ത്.

അ​സു​ഖ ബാ​ധി​ത​നാ​യ അ​ർ​ഷാ​ദി​ന് ദീ​ർ​ഘ​കാ​ല​മാ​യി തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലാ​ണ് ചി​കി​ത്സ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ക്കും. ക​ബ​റ​ട​ക്കം ത​ത്ത​മം​ഗ​ലം ജു​മാ മ​സ്ജി​ദി​ൽ. ത​ത്ത​മം​ഗ​ലം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ അ​ർ​ഷാ​ദ് ചി​കി​ത്സ​യി​ലി​രി​ക്കെ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​മ്മ: ആ​രി​ഫ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​സി​യ, ആ​തി​ല.