ബൗ​ദ്ധി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കു ശി​ല്പ​ശാ​ല നാ​ളെ
Wednesday, May 8, 2024 1:33 AM IST
തൃ​ശൂ​ർ: ബൗ​ദ്ധി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന വ്യ​ക്തി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ തൃ​ശൂ​രും ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യും സ​ഹ​ക​രി​ച്ചു​ന​ട​ത്തു​ന്ന ഏ​ക​ദി​ന​ശി​ല്പ​ശാ​ല നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും.

നാ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ബൗ​ദ്ധി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലെ (സെ​റി​ബ്ര​ൽ പ്ലാ​സി, ഓ​ട്ടി​സം, ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി, മ​ൾ​ട്ടി​പ്പി​ൾ ഡി​സെ​ബി​ലി​റ്റി) വ്യ​ക്തി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കൊ​ണ്ടു​വ​ന്ന നി​യ​മ​മാ​യ ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ​ഷി​പ് തൃ​ശൂ​ർ ജി​ല്ല​യി​ൽ മു​ഴു​വ​ൻ ന​ട​പ്പാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ശി​ല്പ​ശാ​ല​യി​ൽ തു​ട​ക്കം കു​റി​ക്കും.

യു​ണീ​ക് ഡി​സെ​ബി​ലി​റ്റി ഐ​ഡി കാ​ർ​ഡ്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ​ഷി​പ്പ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ​ക്കു​ള്ള ഹെ​ൽ​പ് ഡെ​സ്കു​മു​ണ്ടാ​കും. തൃ​ശൂ​ർ സെ​ഷ​ൻ​സ് ജ​ഡ്ജി പി.​പി. സെ​യ്ത​ല​വി ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​രി​ത ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി ഇ​ന്ത്യ​യി​ൽ നൂ​റു​ശ​ത​മാ​നം ലീ​ഗ​ൽ ഗാ​ർ​ഡി​യ​ൻ​ഷി​പ്പ് ന​ട​പ്പാ​ക്കി​യ ആ​ദ്യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി അ​ന്തി​ക്കാ​ട് ബ്ലോ​ ക്ക് മാ​റി​യെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ ഭി​ന്ന​ശേ​ഷി​വ്യ​ക്തി​ക​ളു​ടെ റേ​ഷ​ൻ കാ​ർ​ഡ്, മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ കോ​പ്പി കൊ​ണ്ടു​വ​ര​ണം. വാ​ട്സ്ആ​പ്പ് ന​ന്പ​റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9846471074, 854756 3052.

പ​രി​വാ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​സ​ന്തോ​ഷ്, സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ പി.​ഡി. ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.