മ​നു​ഷ്യ എ​ച്ച് ഉ​ണ്ടാ​ക്കി പ്ര​തീ​കാ​ത്മ​ക കാ​ർ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ്ര​തി​ഷേ​ധം
Wednesday, May 8, 2024 1:33 AM IST
അ​ത്താ​ണി: പ​രി​ഷ്ക​രി​ച്ച ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ടെ​സ്റ്റ് ഗു​ണ​ത്തെ​ക്കാ​ളേ​റെ ദോ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന് ആ​രോ​പി​ച്ച് സം​സ്ഥാ​ന​മൊ​ട്ടാ​കെ ഡ്രൈ​വിം​ഗ് സ്‌​കൂ​ളു​കാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്ക് ആ​റാം​ദി​വ​സ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പ​രി​ശീ​ല​ക​ർ പ​ണി​മു​ട​ക്കി മ​നു​ഷ്യ എ​ച്ച് ഉ​ണ്ടാ​ക്കി പ്ര​തീ​കാ​ത്മ​ക​മാ​യി കാ​ർ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. അ​ഖി​ല കേ​ര​ള മോ​ട്ടോ​ര്‍ ഡ്രൈ​വിം​ഗ് സ്കൂ​ള്‍ ഓ​ണേ​ഴ്സ് സ​മി​തി, ബി​എം​എ​സ് സം​യു​ക്ത​സ​മി​തി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണു സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ഇ.​ഡി. ഷാ​ജു, ട്ര​ഷ​റ​ര്‍ പ്ര​വീ​ണ്‍ കു​മാ​ർ, ഓ​ണേ​ഴ്‌​സ് സ​മി​തി അം​ഗ​ങ്ങ​ളാ​യ ജ​യ​ശ​ങ്ക​ര്‍ വെ​ള​ക്ക​പ്പ​ള്ളി, പി.​സി. തോ​മ​സ്, ന​ന്ദ​ന​ൻ, ബി​എം​എ​സ് അം​ഗ​ങ്ങ​ളാ​യ പെ​പ്പി​ന്‍​ജോ​ര്‍​ജ്, ഷി​ജു മ​ട്ട​ന, മ​നോ​ജ് കു​മാ​ർ, സം​യു​ക്ത​സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​കെ. ര​മേ​ശ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.