ചിത്രത്തിന്റെ പോസ്റ്റർ
സബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയിൽ ബാഗും മറു കൈയിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പൊലിസുകാരനായി മോഹൻലാൽ എത്തുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനപ്രിയ കൂട്ടുകെട്ടായ മോഹൻലാൽ-മീരാ ജാസ്മിൻ ജോഡി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
'തുടരും' എന്ന വൻ വിജയത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും കൈകോർക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ആദ്യ മോഹൻലാൽ ചിത്രം കൂടിയാണിത്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
'ഇഷ്ക്', 'ആലപ്പുഴ ജിംഖാന' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
ബിനു പപ്പു സഹസംവിധായകനായ ചിത്രത്തിന്റെ എഡിറ്റിങ് ഷെഫീഖ് വി.ബിയും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്യുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം: ഷാജികുമാർ, സംഗീതം: ജേക്സ് ബിജോയ്, സഹസംവിധാനം: ബിനു പപ്പു, എഡിറ്റിംഗ്: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽദാസ്, കോസ്റ്റും: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Tags : athimanoharam movie athimanoharam tharun moorthy mohanlal cinema malayalam movie