x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്വേ​ത മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​മ്മ യോ​ഗം ഇ​ന്ന്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 7, 2026 01:09 PM IST | Updated: July 7, 2026 01:09 PM IST

ശ്വേത മേനോൻ

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ അ​നി​ശ്ചി​ത​ത്വ​വും ചേ​രി​പ്പോ​രും തു​ട​രു​ന്ന​തി​നി​ടെ ശ്വേ​ത മേ​നോ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യ ഭ​ര​ണ​സ​മി​തി​യു​ടെ യോ​ഗം ഇ​ന്ന് ചേ​രും. ര​മേ​ഷ് പി​ഷാ​ര​ടി ക​ണ്‍​വീ​ന​റാ​യ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​ക്ക് കോ​ട​തി വി​ല​ക്ക് വ​ന്ന​തോ​ടെ​യാ​ണ് ശ്വേ​ത​യു​ടെ ക​മ്മി​റ്റി വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​ത്.

ഉ​ട​ന്‍ ജ​ന​റ​ല്‍ ബോ​ഡി വി​ളി​ച്ച് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​മാ​ണ് ശ്വേ​ത മേ​നോ​ന്‍റെ നീ​ക്കം. രേ​ഖാ​മൂ​ലം രാ​ജി വ​യ്ക്കാ​ത്ത എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യെ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്ന് യോ​ഗം ചേ​ര്‍​ന്ന​ശേ​ഷ​മാ​യി​രി​ക്കും ജ​ന​റ​ല്‍ ബോ​ഡി വി​ളി​ക്കു​ക.

ജൂ​ണ്‍ 21ലെ ​ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ ശ്വേ​ത മേ​നോ​ന്‍റെ ക​മ്മി​റ്റി രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ന​ട​ത്തി​പ്പി​നാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി വ​ന്ന​ത്.

രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ശ്വേ​ത അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​ജി ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷം പി​ഷാ​ര​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ്വേ​ത വീ​ണ്ടും രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​തെ രാ​ജി വ​യ്ക്കി​ല്ല എ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്ന​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​ക​യു​മാ​യി​രു​ന്നു. ത​നി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഇ​തു​വ​രെ ശ്വേ​ത പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Tags : Amma Shweta Menon meeting

Recent News

Corehub Up