x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​ത്ത​നെ​യും വെ​റു​തെ വി​ടി​ല്ല, എം​എ​ൽ​എ ആ​കാ​ൻ ചെ​ല​വാ​ക്കി​യ​ത് 35 ല​ക്ഷം; വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ഞ്ജ​ലി നാ​യ​ർ  


Published: May 9, 2026 08:40 AM IST | Updated: May 9, 2026 08:40 AM IST

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന വ്യാ​ജ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ടി അ​ഞ്ജ​ലി നാ​യ​ർ രം​ഗ​ത്ത്. ത​ന്നെ എം.​എ​ൽ.​എ ആ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് ആ​രോ 35 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ന്നും വോ​ട്ട് കി​ട്ടാ​ത്ത​തു​കൊ​ണ്ട് അ​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും അ​ഞ്ജ​ലി പ​റ​ഞ്ഞ​താ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഇ​തി​ലെ വ​സ്തു​ത​ക​ൾ വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് അ​ഞ്ജ​ലി വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.  

സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ​തെ​ന്ന പ​രി​ഹാ​സ​ങ്ങ​ൾ​ക്കും താ​രം മ​റു​പ​ടി ന​ൽ​കി. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ഞ്ജ​ലി പ​റ​ഞ്ഞു.

‘‘എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം. ഒ​രു ചെ​റി​യ കാ​ര്യം പ​ങ്കു​വ​യ്ക്കാ​നാ​ണ് ഞാ​ൻ ഇ​പ്പോ​ൾ വ​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി എ​ന്നെ ട്രോ​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഒ​രു​പാ​ട് സ​ഹോ​ദ​ര​ങ്ങ​ൾ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി മെ​സ്സേ​ജ് അ​യ​ച്ചി​രു​ന്നു.

വെ​റു​മൊ​രു ത​മാ​ശ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ട്രോ​ളു​ക​ൾ ചെ​യ്ത​തെ​ന്നും ഒ​ന്നും വി​ചാ​രി​ക്ക​രു​ത് എ​ന്നും പ​റ​ഞ്ഞ് അ​വ​ർ കാ​ണി​ച്ച ആ ​ഒ​രു സ്നേ​ഹം ക​ണ്ട​പ്പോ​ൾ സ​ത്യ​ത്തി​ൽ വ​ലി​യ സ​ന്തോ​ഷം തോ​ന്നി. അ​വ​ർ​ക്കെ​ല്ലാം എ​ന്‍റെ ഉ​ള്ളു​നി​റ​ഞ്ഞ ന​ന്ദി ഞാ​ൻ അ​റി​യി​ക്കു​ക​യാ​ണ്.

പ​ക്ഷേ, ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ല​ർ പ​ങ്കു​വെ​ക്കു​ന്ന ഒ​രു പോ​സ്റ്റ് ക​ണ്ടു. അ​ത് കു​റ​ച്ച് ക​ട​ന്നു​പോ​യി എ​ന്ന് പ​റ​യാ​തെ വ​യ്യ. മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും എ​ഴു​തി വി​ടു​മ്പോ​ൾ കാ​ര്യ​ങ്ങ​ൾ ഒ​ന്ന് പ​ഠി​ച്ചി​ട്ട് വേ​ണ​മാ​യി​രു​ന്നു ചെ​യ്യാ​ൻ.

ആ ​പോ​സ്റ്റി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്: ‘‘ജ​യി​പ്പി​ച്ച് എം.​എ​ൽ.​എ ആ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ല​രും പൈ​സ വാ​ങ്ങി, 35 ല​ക്ഷം രൂ​പ ചെ​ല​വാ​യി, പ​ക്ഷേ 3500 വോ​ട്ട് പോ​ലും കി​ട്ടി​യി​ല്ല. ഒ​രു​ത്ത​നെ​യും ഞാ​ൻ വെ​റു​തെ വി​ടി​ല്ല - അ​ഞ്ജ​ലി മേ​നോ​ൻ'.

ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ, ഇ​തി​ൽ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ എ​വി​ടെ നി​ന്ന് കി​ട്ടി​യ​താ​ണ്? 3500 വോ​ട്ട് പോ​ലും കി​ട്ടി​യി​ല്ല എ​ന്ന് പ​റ​യാ​ൻ ഇ​വ​ർ​ക്ക് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു? പി​ന്നെ ഈ 35 ​ല​ക്ഷ​ത്തി​ന്‍റെ ക​ഥ.

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നും എ​ത്ര​യോ കാ​ലം മു​ൻ​പ് ഞാ​ൻ ഒ​രു ഇ​ന്റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞി​രു​ന്നു, ജീ​വി​ത​ത്തി​ൽ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി പ​ല​രെ​യും ഞാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ങ്ങ​നെ ഏ​ക​ദേ​ശം 35 ല​ക്ഷ​ത്തോ​ളം രൂ​പ എ​നി​ക്ക് തി​രി​ച്ചു കി​ട്ടാ​നു​ണ്ടെ​ന്നും. ആ ​പ​ഴ​യ കാ​ര്യം എ​ടു​ത്ത് ഇ​പ്പോ​ൾ ഇ​ല​ക്ഷ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കു​ന്ന​ത് എ​ന്തി​നാ​ണ്? ഇ​ല​ക്ഷ​ന് വേ​ണ്ടി ഞാ​ൻ പൈ​സ കൊ​ടു​ത്തു എ​ന്നൊ​ക്കെ പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണ്.

എ​ന്തി​നാ​ണ് ഇ​ങ്ങ​നെ ഓ​രോ അ​സ​ത്യ​ങ്ങ​ൾ പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന​ത്? എ​ല്ലാ​വ​രെ​യും വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​ത് പ​റ​യു​ന്ന​ത്.

'തോ​റ്റ എം.​എ​ൽ.​എ എ​ന്തി​നാ​ണ് വീ​ണ്ടും വ​ന്ന് സം​സാ​രി​ക്കു​ന്ന​ത്' എ​ന്ന് ചോ​ദി​ച്ച് പ​ല​രും ക​മ​ന്റ് ബോ​ക്സി​ൽ വ​രും എ​ന്ന​റി​യാം. പ​ക്ഷേ, തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മ്പോ​ൾ പ്ര​തി​ക​രി​ക്കാ​തി​രി​ക്കാ​ൻ പ​റ്റി​ല്ല. തോ​റ്റ എം​എ​ൽ​എ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ഒ​രു പ്ര​ത്യേ​ക സ​ന്തോ​ഷം.

സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് രാ​ഷ്ട്രീ​യ​ത്തി​ൽ വ​ന്ന​ത് എ​ന്ന് ചി​ല​ർ പ​രി​ഹ​സി​ക്കു​ന്ന​ത് ക​ണ്ടു. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഒ​ക്കെ സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ന്ന​ത്.

അ​ത് വ​ള​രെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. ജ​ന​ങ്ങ​ളെ സേ​വി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഞാ​ൻ വ​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ, ഒ​രു തി​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റു എ​ന്ന് ക​രു​തി ഒ​ര​ടി പോ​ലും പി​ന്നോ​ട്ട് വ​യ്ക്കാ​ൻ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. സ​ത്യം മ​ന​സ്സി​ലാ​ക്കി മാ​ത്രം പ്ര​തി​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്കു​ക.’’ അ​ഞ്ജ​ലി നാ​യ​ർ പ​റ​ഞ്ഞു.

 

 

Tags : anjali nair nda actress bjp

Recent News

Corehub Up