x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു, ഉ​ദ്ദേ​ശി​ച്ച​ത് അ​ത​ല്ല; വ്യ​ക്ത​ത വ​രു​ത്തി ആ​യു​ഷ്മാ​ൻ ഖു​റാ​ന


Published: October 28, 2025 08:34 AM IST | Updated: October 28, 2025 08:34 AM IST

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ള​ക്ഷ​നു​മാ​യി കു​തി​ച്ച ലോ​ക സി​നി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​യു​ഷ്മാ​ൻ ഖു​റാ​ന. ലോ​ക മി​ക​ച്ച സി​നി​മ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ലെ​ന്നും താ​ൻ ആ ​സി​നി​മ​യു​ടെ വ​ലി​യ ആ​രാ​ധ​ക​നാ​ണെ​ന്നും ആ​യു​ഷ്മാ​ൻ ഖു​റാ​ന പ​റ​ഞ്ഞു. 

ബോ​ളി​വു​ഡ് ബ​ബി​ൾ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​യു​ഷ്മാ​ൻ ഖു​റാ​ന.

താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ മ​റ്റൊ​രു ത​ര​ത്തി​ലാ​ണോ പ്രേ​ക്ഷ​ക​ർ‌​ക്കി​ട​യി​ൽ എ​ത്തി​യ​ത് എ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ ചോ​ദ്യ​ത്തി​ന് അ​തെ എ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ മ​റു​പ​ടി. 
ഹി​ന്ദി മാ​ർ​ക്ക​റ്റി​ൽ ത​മ വ​ൻ വി​ജ​യ​മാ​കും എ​ന്നാ​ണ് താ​ൻ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ആ​യു​ഷ്മാ​ൻ ഖു​റാ​ന പ​റ​ഞ്ഞു. 

ആ​യു​ഷ്മാ​ൻ ഖു​റാ​ന​യും ര​ശ്മി​ക മ​ന്ദാ​ന​യും ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക് ഹൊ​റ​ർ - കോ​മ​ഡി ചി​ത്രം ‘ത​മ’, ലോ​ക​യേ​ക്കാ​ൾ മാ​സ് ആ​യി​രി​ക്കും എ​ന്ന് മു​ൻ​പ് ആ​യു​ഷ്മാ​ൻ ഖു​റാ​ന പ​റ​ഞ്ഞി​രു​ന്നു. ഈ ​പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് മ​ല​യാ​ളി പ്രേ​ക്ഷ​ക​ര​ട​ക്കം രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു.

‘ലോ​ക ഗം​ഭീ​ര സി​നി​മ​യാ​ണ്. ഞാ​ൻ ന​ല്ല ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് ആ ​സി​നി​മ​യെ​ക്കു​റി​ച്ച് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഹി​ന്ദി മാ​ർ​ക്ക​റ്റി​ൽ സി​നി​മ കു​റ​ച്ചു​കൂ​ടി എ​ത്ത​പ്പെ​ട​ണം എ​ന്ന​താ​ണ് പ​റ​യാ​ൻ ശ്ര​മി​ച്ച​ത്. ഞാ​ൻ അ​ന്ന് അ​ല​ഹ​ബാ​ദി​ൽ ഷൂ​ട്ടിം​ഗി​ലാ​യി​രു​ന്നു, എ​ന്നാ​ൽ അ​വി​ടെ അ​ത് റി​ലീ​സ് ആ​യി​ല്ല. അ​തു​കൊ​ണ്ട് ആ ​സ​മ​യ​ത്ത് കാ​ണാ​നും ക​ഴി​ഞ്ഞി​ല്ല. പ​ക്ഷേ ത​മ അ​വി​ടെ റി​ലീ​സു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​ൻ ലോ​ക ക​ണ്ട​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ​ക്കും ചി​ത്ര​ത്തി​ന്‍റെ മു​ഴു​വ​ൻ ടീ​മി​നും ഞാ​ൻ ആ​ശം​സ അ​റി​യി​ക്കു​ന്നു. ആ​യു​ഷ്മാ​ൻ പ​റ​ഞ്ഞു.

‘ലോ​ക’​യെ​ക്കു​റി​ച്ച് മു​ൻ​പൊ​രു അ​ഭി​മു​ഖ​ത്തി​ൽ ആ​യു​ഷ്മാ​ൻ പ​റ​ഞ്ഞി​ത​ങ്ങ​നെ: ‘ഞ​ങ്ങ​ൾ ഹാ​സ്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ‘ലോ​ക’ ഞാ​ൻ ആ​സ്വ​ദി​ച്ചു​വെ​ങ്കി​ലും, എ​നി​ക്ക് തോ​ന്നി​യ ഒ​രു കാ​ര്യ​മു​ണ്ട്… ഞാ​ൻ അ​ന്ന് അ​ല​ഹ​ബാ​ദി​ൽ ഷൂ​ട്ടിംഗിലാ​യി​രു​ന്നു, എ​ന്നാ​ൽ അ​വി​ടെ അ​ത് റി​ലീ​സ് ആ​യി​ല്ല.  പ​ക്ഷേ ത​മ റി​ലീ​സ് ചെ​യ്തി​രു​ന്നു. ഞ​ങ്ങ​ളു​ടേ​ത് കൂ​ടു​ത​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു സി​നി​മ​യാ​ണ്, അ​തു​കൊ​ണ്ടു ത​ന്നെ ഹി​ന്ദി സം​സാ​രി​ക്കു​ന്ന മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്നു​ണ്ട്. ലോ​കയു​മാ​യി സാ​മ്യ​ങ്ങ​ളും തീ​രെ​യി​ല്ല.’

Tags : Ayushmann Khurrana 'Lokah

Recent News

Corehub Up