x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​ന​വ​ളെ പ്രേ​മി​ക്കു​ന്നു സാ​ർ...​വ​ള്ളി​നി​ക്ക​റും മു​റു​ക്കി​പി​ടി​ച്ച് മ​ല​യാ​ള​സി​നി​മ​യു​ടെ വാ​തി​ൽ തു​റ​ന്നു വ​ന്ന ഹ​രി​മു​ര​ളി  


Published: March 12, 2026 12:40 PM IST | Updated: March 12, 2026 02:29 PM IST

ഞാ​ന​വ​ളെ പ്രേ​മി​ക്കു​ന്നു സാ​ർ...​എ​ന്ന ഒ​റ്റ ഡ​യ​ലോ​ഗി​ലൂ​ടെ മ​ല​യാ​ള​സി​നി​മ ആ​സ്വാ​ദ​ക​രെ ര​സി​പ്പി​ച്ച കു​ട്ടി​ത്താ​ര​മാ​യി​രു​ന്നു ബാ​ല​മു​ര​ളി. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത ര​സി​ക​നി​ൽ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി പു​ത്ര​നാ​യി​ട്ടാ​യി​രു​ന്നു ബാ​ല​മു​ര​ളി​യു​ടെ വ​ര​വ്.

വാ​തി​ൽ തു​റ​ന്നു വ​ന്ന് ആ​ദ്യ ഡ​യ​ലോ​ഗ് കൊ​ണ്ട് ത​ന്നെ ബാ​ല​മു​ര​ളി പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി വാ​ങ്ങി. കു​ട്ടി​നി​ക്ക​റും മു​റു​ക്കി പി​ടി​ച്ച് ക​ഴു​ത്തി​ലൊ​രു ച​ര​ടും കെ​ട്ടി​യു​ള്ള ഹ​രി​യു​ടെ വ​ര​വ് ര​സി​ക​നി​ലെ ര​സ​ക​ര​മാ​യ നി​മി​ഷ​മാ​യി​രു​ന്നു.

ആ​റു​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഹ​രി ര​സി​ക​നി​ൽ അ​ഭി​ന​യി​ച്ച​ത്. നാ​ല​ര വ​യ​സു​ള്ള​പ്പോ​ൾ സീ​രി​യ​യി​ൽ അ​ഭി​ന​യി​ച്ചാ​ണ് കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. ര​സി​ക​നി​ൽ അ​ഭി​ന​യി​ച്ച​താ​ണ് ത​ന്‍റെ ഐ​ഡി​ന്‍റി​റ്റി​യെ​ന്ന് ബാ​ല​മു​ര​ളി പ​റ​ഞ്ഞി​ട്ടു​മു​ണ്ട്.  

ചി​ത്ര​ത്തി​ലെ അ​ടി​വാ​തി​ലും തു​റ​ന്നു വ​ന്നേ​ക്കു​വാ​ണ് ക​ട​വാ​വ​ല് എ​ന്ന ഡ​യ​ലോ​ഗി​ലെ എ​ൻ​ട്രി​യാ​ണ് താ​ര​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി​യ​ത്.

അ​തി​നെ​ക്കു​റി​ച്ച് ഹ​രി പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ... ക​ട​വാ​വ​ൽ ഡ​യ​ലോ​ഗ് സ്ക്രി​പ്റ്റി​ൽ ഇ​ല്ല, ഡ​ബ്ബിം​ഗി​ന്‍റെ സ​മ​യ​ത്ത് ദി​ലീ​പേ​ട്ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത​താ​ണ്. ആ ​സീ​നി​ൽ ദി​ലീ​പേ​ട്ട​ൻ ചെ​രി​ഞ്ഞാ​ണ് ഇ​രി​ക്കു​ന്ന​ത്. ശ്ര​ദ്ധി​ച്ചു നോ​ക്കി​യാ​ൽ മ​ന​സി​ലാ​കും. അ​പ്പോ​ൾ ദി​ലീ​പേ​ട്ട​ന് അ​ങ്ങ​നെ പ​റ​യാ​ൻ  തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ൽ ആ ​ഡ​യ​ലോ​ഗും അ​തി​ലൂ​ടെ ഞാ​നും ഹി​റ്റാ​വി​ല്ലാ​യി​രു​ന്നു. ഏ​താ​യാ​ലും ആ ​ഡ​യ​ലോ​ഗ് ഹി​റ്റാ​യ​തോ​ടെ ഹ​രി​യും ശ്ര​ദ്ധേ​യ​നാ​യി.

 

പി​ന്നീ​ട് അ​ണ്ണ​ൻ ത​മ്പി എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ സി​ദ്ദീ​ഖി​ന്‍റെ ബാ​ല്യ​കാ​ലം അ​ഭി​ന​യി​ച്ച​തും ഹ​രി​യാ​യി​രു​ന്നു. അ​ണ്ണ​ൻ ത​മ്പി ചി​ത്ര​ത്തെ​ക്കു​റി​ച്ച് മ​മ്മൂ​ട്ടി ഹ​രി​യോ​ട് പ​റ​ഞ്ഞ​തും ര​സ​ക​ര​മാ​യി​രു​ന്നു, ഈ ​സി​നി​മ ജ​യി​ച്ചാ​ലും തോ​റ്റാ​ലും അ​ത് നി​ന്‍റെ ത​ല​വ​ര​യാ​ണെ​ന്ന്. കാ​ര​ണം ആ ​സി​നി​മ തു​ട​ങ്ങു​ന്ന​ത് ഹ​രി​യു​ടെ കാ​ല് കാ​ണി​ച്ചു കൊ​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് സി​നി​മ വി​ട്ട് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച ഹ​രി അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി​യി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ അ​നു​ജ​നാ​യി അ​ഭി​ന​യി​ച്ചു.

അ​ഭി​ന​യം പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്നു എ​ന്നു തോ​ന്നി​യ​പ്പോ​ൾ സി​നി​മ​യും സീ​രി​യ​ലും ഉ​പേ​ക്ഷി​ച്ച ഹ​രി ബം​ഗ​ളൂ​രു​വി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി യു​എ​ഇ​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് കു​റ​ച്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ വി​എ​ഫ്എ​ക്സ് ആ​ർ​ട്ടി​സ്റ്റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

ഒ​രു ന​ട​ൻ എ​ന്ന​തി​ലു​പ​രി മി​ക​ച്ചൊ​രു സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു ഹ​രി. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന​ത് ത​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​ണെ​ന്ന് ഹ​രി​മു​ര​ളി നേ​ര​ത്തെ അ​ഭി​മു​ഖ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​നി​മാ മോ​ഹ​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചാ​ണ് ഈ 27-​കാ​ര​ന്‍റെ മ​ട​ക്കം.

Tags : harimurali rasikan child artist

Recent News

Corehub Up