സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ജന്മദിനത്തിൽ ഹൃദയ സ്പർശിയായ കുറിപ്പുമായി സുഹൃത്ത് മയോനി എന്ന പ്രിയ നായർ. എന്റെ ഏറ്റവും നല്ല ഈണത്തിന് എന്ന കുറിപ്പോടെയാണ് ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം മയോനി കുറിച്ചത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രം വന്നത്.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്.
എന്നാൽ വിഷയത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : Gopi Sundar Mayoni music