വോട്ടിംഗ് മെഷീനിലെ പേര് അഞ്ജലി നായര്‍ എന്ന് മാറ്റണമെന്ന ആവശ്യമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഔദ്യോഗിക രേഖകളില്‍ അഞ്ജലി.പി.വി എന്നാണ് പേര്. ഇത് വോട്ടിംഗ് മെഷീനില്‍ അഞ്ജലി നായര്‍ എന്നാക്കണമെന്നാണാവശ്യം. പേര് മാറ്റം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. സ്ഥാനാര്‍ഥിക്ക് താന്‍ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ട്.
പോസ്റ്ററുകളില്‍ അടക്കം തന്റെ പേര് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന അഞ്ജലി നായര്‍ എന്ന പേര് ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Tags : Anjali Nair High Court Name change