x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.​സി. ഡാ​നി​യേ​ൽ ഫി​ലിം സി​റ്റി എ​ന്ന വി​സ്മ​യം


Published: June 23, 2026 12:18 PM IST | Updated: June 23, 2026 12:55 PM IST

മ​ല​യാ​ള സി​നി​മ​യു​ടെ പി​താ​വാ​യ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ പേ​രി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​രം​ഭി​ക്കു​ന്ന ‘ചി​ത്ര​ന​ഗ​രം' എ​ന്ന വി​സ്മ​യ പ​ദ്ധ​തി മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി​രി​ക്കും എ​ന്ന് ജെ.​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന എ​സ്. നാ​യ​ർ.

സ​ർ​ക്കാ​രി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റാ​തെ ത​ന്നെ ജെ.​സി. ഡാ​നി​യേ​ലി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി പ്ര​തി​മ സ്ഥാ​പ​നം, അ​വാ​ർ​ഡ് ദാ​നം തു​ട​ങ്ങി അ​നേ​കം ശ്ര​ദ്ധേ​യ​മാ​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ സം​ഘ​ട​ന​യാ​ണ് ജെ. ​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ൻ.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യ്ക്ക് ന​വ​ചൈ​ത​ന്യം ന​ൽ​കു​ന്ന വി​ധ​ത്തി​ലു​ള്ള ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ തി​ക​ച്ചും സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

മ​ല​യാ​ള​ത്തി​ന്‍റെ മ​ണ്ണി​ൽ ജെ.​സി ഡാ​നി​യേ​ലി​ന്‍റെ പേ​രി​ൽ മ​ല​യാ​ള സി​നി​മ​യെ ലോ​ക നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന, എ​ല്ലാ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു ഫി​ലിം സി​റ്റി എ​ന്ന സ​ങ്ക​ല്പം യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ മു​ന്നോ​ട്ടു​വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ജെ.​സി. ഡാ​നി​യേ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ പേ​രി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ന എ​സ്.​നാ​യ​രും സെ​ക്ര​ട്ട​റി സാ​ബു കൃ​ഷ്ണ​യും പൂ​ർ​ണ പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും അ​റി​യി​ച്ചു.

Tags : J.C. Daniel Film City

Recent News

Corehub Up