x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.കെ. പോ​ൾ തോ​മ​സ് സാ-​ധ​ൻ ചെ​യ​ർ​മാ​ൻ


Published: June 23, 2026 10:48 PM IST | Updated: June 23, 2026 10:48 PM IST

കൊ​​​ച്ചി: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന രാ​​​ജ്യ​​​ത്തെ മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​പെ​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സാ-​​​ധ​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി ഇ​​​സാ​​​ഫ് ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ പോ​​​ൾ തോ​​​മ​​​സി​​​നെ തെ​​​രഞ്ഞെ​​​ടു​​​ത്തു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​കു​​​ന്ന​​​ത്. സാ​​​റ്റി​​​ൻ ക്രെ​​​ഡി​​​റ്റ്കെ​​​യ​​​ർ നെ​​​റ്റ്‌​​വ​​ർ​​​ക്ക് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ എ​​​ച്ച്.​​​പി. സിം​​​ഗി​​​നെ​​​യും ക്യാ​​​ഷ്പോ​​​ർ മൈ​​​ക്രോ ക്രെ​​​ഡി​​​റ്റ് എം​​​ഡി മു​​​കു​​​ൾ ജ​​​യ്സ്വാ​​​ളി​​​നെ​​​യും പു​​​തി​​​യ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യും വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സ്വ​​​മാ​​​ൻ ഫി​​​നാ​​​ൻ​​​ഷൽ സ​​​ർ​​​വീ​​​സ​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ജി. ​​​കി​​​ര​​​ണ്‍​കു​​​മാ​​​റാ​​​ണു പു​​​തി​​​യ ട്ര​​​ഷ​​​റ​​​ർ.

രാ​​​ജ്യ​​​ത്തെ മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് മേ​​​ഖ​​​ല നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ ഘ​​​ട്ട​​​ത്തി​​​ലൂ​​​ടെ മു​​​ന്നേ​​​റു​​​ന്പോ​​​ൾ സാ-​​​ധ​​​ന്‍റെ നേ​​​തൃ​​​നി​​​ര​​​യി​​​ൽ വീ​​​ണ്ടു​​​മെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ഡോ. ​​​കെ പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തോ​​​ടെ​​​യു​​​ള്ള വാ​​​യ്പാ​​​വി​​​ത​​​ര​​​ണ​​​വും സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യ​​​വും രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​ണ് സാ-​​​ധ​​​ൻ.

Tags : Dr. K. Paul Thomas Sa-Dhan Chairman

Recent News

Corehub Up