ലക്നോ: ഉത്തർപ്രദേശിൽ സ്വകാര്യ ബസ് വാഹനത്തിലിടിച്ച് ഒരാൾ മരിച്ചു. 16പേർക്ക് പരിക്കേറ്റു. ബാഗൗയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖജുർമൈ തിരഹയ്ക്ക് സമീപമാണ് അപകടം നടന്നത്.
എതിർദിശയിൽ നിന്ന് വന്ന അജ്ഞാത വാഹനമാണ് ബസിൽ ഇടിച്ചത്. തുടർന്ന്, 50 ഓളം യാത്രക്കാരുമായി പോയ ബസ് ലക്നോ ഹൈവേയിൽ നിന്ന് തെന്നിമാറി ഒരു വയലിലേക്ക് കയറി.
പരിക്കേറ്റവരിൽ ആറുപേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി ലക്നോവിലേക്ക് മാറ്റിയതായി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനിൽ കുമാർ ശുക്ല പറഞ്ഞു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്നും ബസിൽ ഇടിച്ച വാഹനം തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും സർക്കിൾ ഓഫീസർ പ്രവീൺ കുമാർ പറഞ്ഞു.
Tags : 1 Dead 16 Injured Bus Collision Hardoi