x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ച 22 പേരെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 25, 2025 06:51 AM IST | Updated: November 25, 2025 06:51 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ന്ത​​​രീ​​​ക്ഷ മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ന്ത്യാ ഗേ​​​റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച 22 പേ​​​രെ ഡ​​​ൽ​​​ഹി​​​യി​​​ലെ കോ​​​ട​​​തി ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

ശു​​​ദ്ധ​​​വാ​​​യു​​​വി​​​നു​​​വേ​​​ണ്ടി ഇ​​​ന്ത്യാ ഗേ​​​റ്റി​​​നു​​​ മു​​​ന്നി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​ർ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു​​​ നേ​​​രേ മു​​​ള​​​ക് സ്പ്രേ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു എ​​​ന്ന​​​ത​​​ട​​​ക്കം ആ​​​രോ​​​പി​​​ച്ചാ​​​ണു ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ മാ​​​വോ​​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. പ്ര​​​തി​​​ഷേ​​​ധ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​നു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത 23 പേ​​​രി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ണ്ട്. ഇ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഒ​​​ബ്സ​​​ർ​​​വേ​​​ഷ​​​ൻ ഹോ​​​മി​​​ലേ​​​ക്കു മാ​​​റ്റി.


"കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ഫോ​​​ർ ക്ലീ​​​ൻ എ​​​യ​​​ർ' എ​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ഇ​​​ന്ത്യാ ഗേ​​​റ്റി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ​​​യും ജെ​​​എ​​​ൻ​​​യു​​​വി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണി​​​ത്. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് മ​​​ദ്വി ഹി​​​ദ്മ​​​യു​​​ടെ പേ​​​രു​​​ള്ള പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നോ​​​ടൊ​​​പ്പം മാ​​​വോ​​​യി​​​സ്റ്റ് അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നെ​​​ന്നാണ് പോ​​​ലീ​​​സ് ആ​​​രോ​​​പി​​​ക്കു​​​ന്നത്.


എ​​​ഫ്ഐ​​​ആ​​​റി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധം പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന​​​തി​​​നാ​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​യ യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു. എ​​​ന്നാൽ, ഏ​​​തെ​​​ങ്കി​​​ലും മാ​​​വോ​​​യി​​​സ്റ്റ് ബ​​​ന്ധ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് വാ​​​ദി​​​ച്ചു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കോ​​​ട​​​തി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്.


അ​​​തി​​​നി​​​ടെ, ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ചതായി വാ​​​ദം​​​കേ​​​ൾ​​​ക്ക​​​ലി​​​നി​​​ടെ യു​​​വാ​​​ക്ക​​​ൾ കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

Tags : judicial custody

Recent News

Corehub Up