x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി മെ​ട്രോ​യി​ൽ സീ​റ്റി​നെ​ച്ചൊ​ല്ലിയു​ള്ള ത​ർ​ക്ക​ത്തി​നി​ട​യി​ൽ മ​ർ​ദ​ന​മേ​റ്റ​യാ​ൾ മ​രി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: October 12, 2026 11:58 AM IST | Updated: October 12, 2026 12:01 PM IST

ഡൽഹി മെട്രോ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി മെ​ട്രോ സ്റ്റേ​ഷ​നി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്ത സീ​റ്റി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ​യാ​ൾ മ​രി​ച്ചു. പ​വ​ൻ ശ​ർ​മ (48) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സീ​റ്റി​ലി​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യും, പ്ര​തി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ നി​ല​ത്തു​വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​വ​ൻ ശ​ർ​മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

മെ​ട്രോ സ്റ്റേ​ഷ​നി​ൽ വെ​ച്ചു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ പ്ര​തി​ക​ളാ​യ സ​ഞ്ജ​യ് പ്ര​താ​പ് സിം​ഗ്, സി​ദ്ധാ​ർ​ത്ഥ് സിം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​വ​ൻ ശ​ർ​മ​യെ ത​ട​യു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ത​ള്ളി​യി​ടു​ക​യും ചെ​യ്തു​വെ​ന്ന് മാ​താ​വ് ദു​ർ​ഗ ശ​ർ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ള്ളി​യി​ട്ട​തി​നെ തു​ട​ർ​ന്ന് നി​ല​ത്തു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ മെ​ട്രോ ജീ​വ​ന​ക്കാ​രാ​ണ് ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത സെ​ക്ഷ​ൻ 105 പ്ര​കാ​രം ഡ​ൽ​ഹി പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ സീ​റ്റ് ത​ർ​ക്ക​ങ്ങ​ൾ കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച സം​ഭ​വം വ​ലി​യ ഞെ​ട്ട​ലാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.

Tags : DelhiMetrofight SupremeCourt metrostation PawanSharma seniorcitizenseat BNSSection105 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up