ന്യൂഡൽഹി: വിമാന ഇന്ധനവില വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് ഇൻഡിഗോ. പുതുക്കിയ ഇന്ധന സർചാർജ് ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില ഉയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു.
ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെ അധികമായി നൽകേണ്ടി വരും. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് 950 രൂപയാണ് അധികമായി നൽകേണ്ടി വരിക. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് 900 രൂപ മുതൽ 10,000 രൂപ വരെയാണ് ഇന്ധന സർചാർജായി ഈടാക്കുക. പ്രവാസികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.
500 കി.മീ വരെ 275 രൂപ, 501 – 1,000 കി.മീ 400 രൂപ1,001 – 1,500 കി.മീ 600 രൂപ, 1,501 – 2,000 കി.മീ 800 രൂപ,2,000 കി.മീറ്ററിന് മുകളിൽ 950 രൂപ എന്നിങ്ങനെയാകും നിരക്ക് വർധനവ്. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സാഹചര്യം ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ വിതരണത്തെ ബാധിച്ചതാണ് വില വർധനവിന് കാരണമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
Tags : Air travel IndiGo ticket prices Latest News