x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മോ​ദി-​ഷാ യു​ഗാ​ന്ത്യ​ത്തി​ന് തു​ട​ക്കം'; വ​നി​താ സം​വ​ര​ണ ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷം


Published: April 17, 2026 09:51 PM IST | Updated: April 17, 2026 09:51 PM IST

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ന്ദ്ര സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷം. ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​ത്തി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യി ദു​ർ​ബ​ല​മാ​ക്കാ​നു​ള്ള ബി​ജെ​പി ത​ന്ത്ര​മാ​ണ് പാ​ളി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം ആ​രോ​പി​ച്ചു.

മോ​ദി സ​ർ​ക്കാ​രി​ന് ഇ​തു​വ​രെ ഏ​റ്റ​തി​ൽ വെ​ച്ച് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണി​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഘ​ട​ന മാ​റ്റാ​നു​ള്ള ജ​നാ​ധി​പ​ത്യ വി​രു​ദ്ധ നീ​ക്ക​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. ഭൂ​രി​പ​ക്ഷം ഇ​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും ബി​ല്ല് കൊ​ണ്ടു​വ​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ല​ക്ഷ്യം വെ​ച്ചു​ള്ള ഗി​മ്മി​ക്കാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു.

ന​രേ​ന്ദ്ര മോ​ദി - അ​മി​ത് ഷാ ​യു​ഗ​ത്തി​ന്‍റെ അ​ന്ത്യ​ത്തി​ന് തു​ട​ക്ക​മാ​യെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രി​യാ​ൻ പ​രി​ഹ​സി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഇ​നി ന​ട​പ്പി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബി​ജെ​പി എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​പ​ക്ഷം വ​നി​താ വി​രോ​ധി​ക​ളാ​ണെ​ന്നും സ്ത്രീ​ക​ൾ​ക്ക് അ​ർ​ഹ​മാ​യ നീ​തി ല​ഭി​ക്കു​ന്ന​ത് അ​വ​ർ ത​ട​ഞ്ഞു​വെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി.

12 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​രു സു​പ്ര​ധാ​ന ബി​ല്ല് പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ൽ 298 പേ​ർ അ​നു​കൂ​ലി​ച്ചെ​ങ്കി​ലും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് ആ​വ​ശ്യ​മാ​യ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​ന് സാ​ധി​ച്ചി​ല്ല (230 പേ​ർ എ​തി​ർ​ത്തു). വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഈ ​വി​ഷ​യം ഇ​രു​പ​ക്ഷ​വും പ്ര​ധാ​ന ആ​യു​ധ​മാ​ക്കു​മെ​ന്നു​റ​പ്പാ​ണ്.

Tags : Modi Amith Sha Latest News

Recent News

Corehub Up