x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ൾ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ബു​ധ​നാ​ഴ്ച; ഭ​വാ​നി​പൂ​രി​ൽ മ​മ​ത​യും സു​വേ​ന്ദു​വും നേ​ർ​ക്കു​നേ​ർ; ഉ​റ്റു​നോ​ക്കി രാ​ജ്യം


Published: April 28, 2026 11:39 PM IST | Updated: April 28, 2026 11:39 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. കോ​ൽ​ക്ക​ത്ത ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴ് തെ​ക്ക​ൻ ബം​ഗാ​ൾ ജി​ല്ല​ക​ളി​ലെ 142 മ​ണ്ഡ​ല​ങ്ങ​ളാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യും പ്ര​തി​പ​ക്ഷ നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​യും ഭ​വാ​നി​പൂ​രി​ൽ നേ​ർ​ക്കു​നേ​ർ പോ​രാ​ടു​ന്നു എ​ന്ന​താ​ണ് ഈ ​ഘ​ട്ട​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.

2021 ൽ ​ന​ന്ദി​ഗ്രാ​മി​ൽ ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ ത​ന്‍റെ ത​ട്ട​ക​മാ​യ ഭ​വാ​നി​പൂ​രി​ലാ​ണ് മ​മ​ത ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്ന​ത്. 1,448 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് നാ​ളെ ജ​ന​വി​ധി തേ​ടു​ന്ന​ത്. 3.22 കോ​ടി വോ​ട്ട​ർ​മാ​ർ​ക്കാ​യി 41,001 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ 23ന് ​ന​ട​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ൽ 93.2 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ബം​ഗാ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പോ​ളിം​ഗ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

ക​ഴി​ഞ്ഞ ത​വ​ണ 5,000 വോ​ട്ടി​ൽ താ​ഴെ ഭൂ​രി​പ​ക്ഷ​മു​ള്ള പ​ത്ത് നി​ർ​ണാ​യ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ആ​റ് സീ​റ്റു​ക​ൾ തൃ​ണ​മൂ​ലി​ന്‍റെ​യും നാ​ലെ​ണ്ണം ബി​ജെ​പി​യു​ടെ​യും കൈ​വ​ശ​മാ​ണ്. ഹൂ​ഗ്ലി, നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ്, നാ​ദി​യ, ബ​ർ​ദ്‌​വാ​ൻ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ഈ ​സീ​റ്റു​ക​ൾ. 2021നെ ​അ​പേ​ക്ഷി​ച്ച് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ 9.6 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട് (ഏ​ക​ദേ​ശം 34 ല​ക്ഷം വോ​ട്ട​ർ​മാ​ർ). മ​ര​ണം, കു​ടി​യേ​റ്റം, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന എ​ന്നി​വ മൂ​ല​മാ​ണി​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

പോ​ളിം​ഗി​ൽ ബ​ർ​ദ്‌​വാ​ൻ ജി​ല്ല​യാ​ണ് (86.2%) മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ലാ​ണ് (60.41%) ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്താ​റു​ള്ള​ത്. ത​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​മ​ത ബാ​ന​ർ​ജി​ക്ക് ഈ ​ഘ​ട്ടം അ​തി​നി​ർ​ണാ​യ​ക​മാ​ണ്. ന​ന്ദി​ഗ്രാ​മി​ലെ തോ​ൽ​വി​ക്ക് പ​ക​രം വീ​ട്ടാ​ൻ മ​മ​ത​യ്ക്ക് സാ​ധി​ക്കു​മോ അ​തോ സു​വേ​ന്ദു അ​ധി​കാ​രി വീ​ണ്ടും അ​ട്ടി​മ​റി ന​ട​ത്തു​മോ എ​ന്നാ​ണ് രാ​ജ്യം ഉ​റ്റു​നോ​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് പ്ര​മാ​ണി​ച്ച് കോ​ൽ​ക്ക​ത്ത​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : Bengal's second phase polling Wednesday Mamata Suvendu Latest News

Recent News

Corehub Up