x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് ആ​ഹ്വാ​ന​വു​മാ​യി കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി; അ​നു​മ​തി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി പോ​ലീ​സ്


Published: May 22, 2026 07:38 PM IST | Updated: May 22, 2026 08:00 PM IST

ബം​ഗ​ളൂ​രു: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പോ​ലീ​സ്. ബം​ഗ​ളൂ​രു ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടാ​യ്മ​യു​ടെ ആ​ഹ്വാ​നം. എ​ന്നാ​ൽ ഈ ​പ​രി​പാ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ ഒ​ത്തു​കൂ​ടാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളോ, റാ​ലി​ക​ളോ, ധ​ർ​ണ​ക​ളോ ന​ട​ത്താ​ൻ 'ഫ്രീ​ഡം പാ​ർ​ക്കി​ന്' മാ​ത്ര​മാ​ണ് നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യു​ള്ള​ത്. ടൗ​ൺ ഹാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

വാ​ട്‌​സ്ആ​പ്പ്, ഇ​ൻ​സ്റ്റാ​ഗ്രാം, എ​ക്സ് തു​ട​ങ്ങി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ളു​ക​ളെ കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​പം​കൊ​ണ്ട കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തെ​രു​വി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ക്കാ​നു​ള്ള ഇ​വ​രു​ടെ നീ​ക്ക​ത്തി​ന് പോ​ലീ​സ് ത​ട​യി​ടു​ന്ന​ത്.

നി​യ​മം ലം​ഘി​ച്ച് ടൗ​ൺ ഹാ​ളി​ന് മു​ന്നി​ൽ ഒ​ത്തു​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

 

 

 

Tags : Cockroach Janata Party Bengaluru police Latest News

Recent News

Corehub Up