x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി സീ​റ്റ് ന​ൽ​കി​യി​ല്ല; മു​ൻ മ​ന്ത്രി ന​ന്ദി​ത ഗാ​ർ​ലോ​സ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു 


Published: March 23, 2026 01:12 AM IST | Updated: March 23, 2026 01:12 AM IST

ഗു​വാ​ഹ​ത്തി: ആ​സാ​മി​ലെ ബി​ജെ​പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ന​ന്ദി​ത ഗാ​ർ​ലോ​സ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഹാ​ഫ്‌​ലോം​ഗി​ൽ നി​ന്നു​ള്ള എം​എ​ൽ​എ ന​ന്ദി​ത ഗാ​ർ​ലോ​സ​യ്ക്ക് ഇ​ത്ത​വ​ണ ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യ​ത്.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക​ട​ക്കാ​നാ​യാ​ണ് ഹാ​ഫ്‌​ലോം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. ഹാ​ഫ്‌​ലോം​ഗി​ൽ ഗാ​ർ​ലോ​സ​യ്ക്ക് പ​ക​രം രൂ​പാ​ലി ലാം​ഗ്താ​സ​യ്ക്ക് ആ​ണ് ബി​ജെ​പി സീ​റ്റ് ന​ൽ​കി​യ​ത്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​ക്ക് ഒ​രു ദി​വ​സം മു​ൻ​പാ​ണ് ന​ന്ദി​ത ഗാ​ർ​ലോ​സ​യു​ടെ കോ​ൺ​ഗ്ര​സി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റം. ഇ​തോ​ടെ ഹാ​ഫ്‌​ലോം​ഗി​ൽ നി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഗാ​ർ​ലോ​സ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ അ​ഞ്ചാ​മ​ത്തെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ നി​ർ​മ്മ​ൽ ലാം​ഗ്താ​സ ആ​യി​രു​ന്നു ഹാ​ഫ്‌​ലോം​ഗി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ർ​ലോ​സ​യെ ഹാ​ഫ്‌​ലോം​ഗി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.

Tags : congress assam bjp nandita garlosa

Recent News

Corehub Up