x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ജെ​പി​യു​ടെ സ​മ​രം തു​ട​രും; പ്ര​ധാ​ന​പ്പെ​ട്ട നാ​ല് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ പി​ന്നോ​ട്ടി​ല്ലെ​ന്ന് പ്ര​ഖ്യാ​പ​നം

ഓൺലൈൻ ഡെസ്ക്
Published: July 22, 2026 08:31 PM IST | Updated: July 22, 2026 08:31 PM IST

ജന്തർ മന്തറിൽ നിരാഹാര സമരമിരുന്ന സോനം വാംഗ്ചുക്കിനരികിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ

ന്യൂ​ഡ​ൽ​ഹ‌ി: സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​ത് വ​രെ സ​മ​രം തു​ട​രു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി‌.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഉ​ട​ൻ രാ​ജി​വെ​ക്കു​ക, പ​രീ​ക്ഷാ വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, സ​മാ​ധാ​ന​പ​ര​മാ​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മെ​തി​രെ യാ​തൊ​രു​വി​ധ നി​യ​മ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​ക​രു​ത്,

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യും ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ർ‌​ദേ​ശ​ങ്ങ​ളാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ‌​ട്ടി മു​ന്നോ​ട്ടു​വെ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യാ​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് സോ​നം വാം​ഗ്ചു​ക് അ​റി‍​യി​ച്ചി​രു​ന്നു.

Tags : CJP Cockroach Janata Party Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up