x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ വീണ്ടും സംഘർഷം; നാല് പേർ കൊല്ലപ്പെട്ടു


Published: March 29, 2026 05:49 PM IST | Updated: March 29, 2026 05:49 PM IST

ഇംഫാൽ: മണിപ്പുരിൽ കാംജോംഗ് ജില്ലയിൽ നാഗാ വിഭാഗത്തിലെ വിമത ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘഷത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിമിന്‍റെ ഈസ്റ്റേൺ ഫ്ലാങ്ക് വിഭാഗത്തിലെ നാല് കേഡർമാർ ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു പിന്നിൽ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം-ഇസാക്ക് മുയിവ വിഭാഗമെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം മണിപ്പുരിലെ ചുരാചന്ദ്പുരിൽ സുരക്ഷാസേനയും വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.മേഖലയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Tags : Clashes Manipur killed

Recent News

Corehub Up