x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗാളിൽ നിർണായകം; വിജയ മാർജിൻ കുറഞ്ഞ എഴുപതോളം മണ്ഡലങ്ങൾ


Published: April 13, 2026 01:18 AM IST | Updated: April 13, 2026 01:18 AM IST

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ നേ​​രി​​യ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ വി​​ജ​​യി​​ച്ച എ​​ഴു​​പ​​തോ​​ളം മ​​ണ്ഡ​​ല​​ങ്ങ​​ൾ ഇ​​ത്ത​​വ​​ണ നി​​ർ​​ണാ​​യ​​കം. 11 ജി​​ല്ല​​ക​​ളി​​ലാ​​ണ് ഈ ​​മ​​ണ്ഡ​​ല​​ങ്ങ​​ൾ. 2021ൽ 57 ​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ എ​​ണ്ണാ​​യി​​ര​​മോ അ​​തി​​ൽ താ​​ഴെ​​യോ ആ​​യി​​രു​​ന്നു ഭൂ​​രി​​പ​​ക്ഷം. ഇ​​തി​​ൽ 29 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ തൃ​​ണ​​മൂ​​ലും 28ൽ ​​ബി​​ജെ​​പി​​യും വി​​ജ​​യി​​ച്ചു. മൂ​​വാ​​യി​​ര​​ത്തി​​ൽ താ​​ഴെ മാ​​ർ​​ജി​​നു​​ണ്ടാ​​യി​​രു​​ന്ന 19 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ പ​​ന്ത്ര​​ണ്ടും വി​​ജ​​യി​​ച്ച​​ത് ബി​​ജെ​​പി​​യാ​​യി​​രു​​ന്നു.

തൃ​​ണ​​മൂ​​ൽ ഏ​​ഴി​​ൽ വി​​ജ​​യി​​ച്ചു. ന​​ന്ദി​​ഗ്രാ​​മി​​ൽ 1956 വോ​​ട്ടി​​ന്‍റെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് മ​​മ​​ത ബാ​​ന​​ർ​​ജി​​യെ സു​​വേ​​ന്ദു അ​​ധി​​കാ​​രി പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഇ​​ത്ത​​വ​​ണ ബം​​ഗാ​​ളി​​ൽ എ​​സ്ഐ​​ആ​​റി​​നു​​ശേ​​ഷം 91 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. ഇ​​തു പ​​ല മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​ത്തെ സ്വാ​​ധീ​​നി​​ക്കും. കു​​ൽ​​തി മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ ബി​​ജെ​​പി വി​​ജ​​യി​​ച്ച​​ത് 679 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ്. ഈ ​​മ​​ണ്ഡ​​ല​​ത്തി​​ൽ മാ​​ത്രം 38,000 വോ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ ശ​​ക്തി​​കേ​​ന്ദ്ര​​മാ​​യ മൂ​​ർ​​ഷി​​ദാ​​ബാ​​ദ് ജി​​ല്ല​​യി​​ൽ മാ​​ത്രം 7.49 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രെ ഒ​​ഴി​​വാ​​ക്കി. മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യ ഭ​​ബാ​​നി​​പു​​രി​​ൽ 51,000 വോ​​ട്ട​​ർ​​മാ​​രെ​​യാ​​ണ് ഒ​​ഴി​​വാ​​ക്കി​​യ​​ത്.

Tags : Around 70 constituencies with low victory

Recent News

Corehub Up