x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച വി​ദ്യാ​ർ​ഥി​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: August 18, 2026 10:29 AM IST | Updated: August 18, 2026 10:32 AM IST

അധ്യാപകനെ മർദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​മാം​ഗ് ഭ​വ​നി​ൽ വ​ച്ച് അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 2024-25 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​വി​ഭാ​ഗ​ത്തി​ൽ പി​എ​ച്ച്ഡി പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും തീ​രു​മാ​നി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ത്തി​ലെ ഓ​ർ​ഡി​ന​ൻ​സ് 15 ബി ​പ്ര​കാ​ര​മാ​ണ് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Tags : Deepika BreakingNews University Suspended

Recent News

Corehub Up