x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം; രാ​ഹു​ൽ ഗാ​ന്ധി​യെ ഫോ​ണി​ൽ വി​ളി​ച്ച് എം.​കെ.​സ്റ്റാ​ലി​ൻ


Published: April 16, 2026 03:07 PM IST | Updated: April 16, 2026 03:07 PM IST

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ടി​നെ ഡി​എം​കെ പി​ന്തു​ണ​യ്ക്കു​മെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റ‌ാ​ലി​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് സ്റ്റാ​ലി​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കു​ന്ന​തോ​ടെ ലോ​ക്‌​സ​ഭാ അം​ഗ​ബ​ലം 815 ആ​യി ഉ​യ​രു​മെ​ന്നും അ​തി​ൽ 272 സീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​മെ​ന്നും കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ പ​റ​ഞ്ഞു. ഈ ​ക്വാ​ട്ട ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സീ​റ്റ് ന​ഷ്‌​ടം സം​ഭ​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി​ല്ലു​ക​ൾ പാ​സാ​കു​ന്ന​തോ​ടെ ലോ​ക്‌​സ​ഭ​യു​ടെ നി​ല​വി​ലെ അം​ഗ​ബ​ല​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കും. ലോ​ക്‌​സ​ഭ​യി​ലും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും വ​നി​താ​ക്വാ​ട്ട​യി​ൽ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ൾ​ക്കും സം​വ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

 

Tags : Delimitation Rahul Gandhi M.K. Stalin

Recent News

Corehub Up