ചെന്നൈ: ഭോഗി ആഘോഷത്തിന്റെ ഭാഗമായ കത്തിക്കൽ മൂലം കനത്ത പുക വ്യാപിച്ചതിനാൽ ചെന്നൈ വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാൻ സാധിച്ചില്ല. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെടുമെമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുള്ളതിനാൽ ആഘോഷത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്, ടയറുകൾ മറ്റ് മാലിന്യ വസ്തുക്കൾ എന്നിവ കത്തിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിലും റബർ, പ്ലാസ്റ്റിക്, മറ്റ് വസ്തുക്കൾ എന്നിവ കത്തിച്ചതിനെത്തുടർന്നുണ്ടായ പുകയിൽ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു.
Tags : Smoke Bhogi Festival Chennai Flights